ബാഡ് ടച്ച്
ബാഡ് ടച്ച് സമയം രാത്രി ഒമ്പതരയായിക്കാണും. ആടുജീവിതം പകുതി വായിച്ചുകഴിഞ്ഞപ്പോഴേയ്ക്കും തീവണ്ടി കായംകുളം സ്റ്റേഷൻ പിന്നിട്ടിരുന്നു. അവിടെനിന്നാണ് കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് കവർ തൂക്കിപ്പിടിച്ച് അയാൾ കയറിയതെന്നു തോന്നുന്നു. സൈഡ്ലോവർബർത്തിൽ കിടക്കുകയായിരുന്ന എന്നോടാണ് അയാൾ ടിക്കറ്റ് നീട്ടി സീറ്റ് നമ്പർ കാണിച്ചുതരാൻ അഭ്യർത്ഥിച്ചത്. അതേ കൂപ്പയിൽ ലോവർബർത്തിൽ ഒരു സ്ത്രീ കിടപ്പുണ്ട്, നടുക്കത്തേതിൽ അവരുടെ മകളാണെന്നു തോന്നുന്നു. ഏതാണ്ട് ഒമ്പതു വയസുതോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടി. അതിനും മുകളിലാണ് അയാളുടെ നമ്പർ. അയാളുടെ കിടക്ക കാട്ടിക്കൊടുത്ത ശേഷം ഞാൻ വായനയിലേയ്ക്ക് മടങ്ങി. വളരെ പാടുപെട്ട് ഇരുമ്പേണിയിലൂടെ അയാൾ മുകളിലേയ്ക്ക് കയറുന്നുണ്ടായിരുന്നു. ഉറങ്ങാൻ സമയമായെന്ന അറിയിപ്പ് പോലെ ലോവർ ബർത്തിലെ സ്ത്രീ ലൈറ്റ് അണച്ചു. വായന മുടങ്ങിയ ഞാൻ ചാഞ്ഞു കിടന്നു. എല്ലാവരും ഉറക്കത്തിലേയ്ക്ക്. തീവണ്ടിയുടെ മുഴക്കം മാത്രം. മുകളിലേക്ക് കയറിയ വയസന്റെ പാടുപെട്ടുളള ശ്വാസം വലി നന്നായി കേൾക്കാം. അയാൾ എഴുന്നേറ്റിരുന്ന് പ്ലാസ്റ്റിക് കവർ തുറന്ന് എന്തൊക്...